രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി ; പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ച് വി.എം സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവെച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വി.എം സുധീരനുമായി കൂടിക്കാഴ്ച നടത്തുകയാണ്. സുധീരന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കിടെ വി.എം സുധീരന്‍ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ചു.

രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സുധീരന്റെ രാജി ഏത് സാഹചര്യത്തിലായാലും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു. വിവരങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കും. ഏതെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. വി.എം സുധീരനെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെ.പി.സി.സിയും ആഗ്രഹിക്കുന്നതും ആലോചിക്കുന്നതും’. കെ.സുധാകരന്‍ പ്രതികരിച്ചു.

വി.എം സുധീരനുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും സ്വീകരിച്ച നിലപാട്. കഴിഞ്ഞ ദിവസമാണ് സുധീരന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധിയായി വി.എം സുധീരന്റെ രാജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...