പഴമയും പുതുമയും ഇഴ ചേർത്ത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂൾ അടിമുടി മാറുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി :പഴമയും പുതുമയും ഇഴ ചേർത്ത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂൾ അടിമുടി മാറുന്നു. വിദ്യാലയത്തിന് പുതിയതായി നിർമ്മിക്കുന്ന അത്യാധുനിക അക്കാദമിക് ബ്ലോക്കിനൊപ്പം പഴയ കെട്ടിടങ്ങളുടെ നവീകരണവും കൂടി ചേർന്നപ്പോൾ വിദ്യാലയം അപ്പാടെ മാറുകയാണ്. നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന 6000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ അക്കാദമിക് ബ്ലോക്കിൽ 10 മുറികളാണുള്ളത്. രണ്ട് ശൗചാലയ കോംപ്ലക്സുകളും ഇതോടൊപ്പം ഉണ്ട്. ഡിജിറ്റൽ ഇന്റ്റാക്റ്റീവ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ്സ്‌ മുറികളാണ് നിര്‍മ്മിക്കുന്നത്.

പഴയ കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങളും ധൃതഗതിയിൽ പുരോഗമിക്കുന്നു. കെട്ടിടങ്ങളുടെ ആസ്ബെസ്റ്റോസ് ഷീറ്റുകൾ മാറ്റി ഓട് മേഞ്ഞു. തറ ടൈൽ വിരിച്ചു. പഴയ കെട്ടിടങ്ങളിലൊന്ന് പൊളിച്ചു നീക്കി കുട്ടികൾക്കുള്ള കളി സ്ഥലത്തിന്റെ നിർമാണവും ആരംഭിച്ചു. മിനി ടർഫ്, ഇൻഡോർ കോർട്ട് എന്നിവയും കുട്ടികളുടെ കായിക പരിശീലനത്തിനായി ഒരുക്കുവാൻ പദ്ധതിയിട്ടിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ നവീകരിച്ച് അതിനിഴചേരും വിധം പുതിയ കെട്ടിടം കൂടി ചേർത്ത് വെച്ചാണ് വിദ്യാലയത്തിന്റെ രൂപമാറ്റം. പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൂൾ ലൈബ്രറി, ശാസ്ത്ര പാർക്ക്, ഗണിത പാർക്ക് തുടങ്ങി കുട്ടികളുടെ പഠനത്തിന് പിന്തുണയേകുന്ന സംവിധാനങ്ങളും ഉണ്ടാകും.

120 വർഷം പഴക്കമുള്ള വിദ്യാലയത്തിന് ചരിത്രപരമായ പ്രാധാന്യം കൂടി ഉണ്ട്. സി.എം.എസ് മിഷ്ണറിമാരുടെ ഇന്ത്യയിലെ 800-മത്തെ പ്രവർത്തന കേന്ദ്രമാണ് വെച്ചൂച്ചിറയുടെ ഹൃദയ ഭാഗമായ എണ്ണൂറാം വയൽ. ഇംഗ്ലീഷ് മിഷ്നറിയായിരുന്ന ബിഷപ്പ് ചാൾസ് ഹോപ്പ് ഗിൽ ആദ്യ ആരാധനാലയവും പള്ളിക്കൂടവും സ്ഥാപിച്ച അതേസ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ജനകീയ കൂടായ്മയിലൂടെയാണ് വിദ്യാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. മാനേജ്‌മെന്റിനൊപ്പം അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങി പൊതുസമൂഹം ഒന്നിച്ചു കൈ കോർത്തിറങ്ങിയപ്പോൾ ആദ്യ ഘട്ടമായി 1.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

നൂതന ആശയങ്ങൾ ആവിഷ്കരിച്ചാണ് ധന സമാഹാരണം. വെർച്വൽ മാരത്തോൺ, ബ്രിക്ക് ചലഞ്ച്, ഉപ്പേരി ചലഞ്ച്, സ്ക്രാച്ച് ആൻഡ് വിൻ, ഗോൾഡൻ തമ്പോല, ഞായർ ലേലം, വില്ലേജ് ഫീസ്റ്റ്, തുടങ്ങിയ പരിപാടികളിലൂടെ കെട്ടിട നിർമ്മാണത്തിനുള്ള ധന ശേഖരണം സാമൂഹിക പങ്കാളിത്തത്തോടെ നടക്കുന്നു. റവ.സോജി വർഗീസ് ജോൺ ചെയർമാനും എം ടി മത്തായി, സാം എബ്രഹാം എന്നിവർ വൈസ് ചെയർമാന്മാരും സാബു പുല്ലാട്ട് ജനറൽ കൺവീനർ, ജോജി തോമസ് വർക്കി, സാം സി മാത്യു, വർഗീസ് ശീമോൻ കൺവീനർമാരും എം ജെ കോശി ട്രഷറാറും പി ടി മാത്യു സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അടുത്ത മാസം ആദ്യ വാരത്തോടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...