കുവൈത്തിൽ പതിറ്റാണ്ടുകളായി തുടർന്നുവന്ന ഏറ്റവും സങ്കീർണ്ണമായ പൗരത്വ തട്ടിപ്പ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലെ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ, പതിറ്റാണ്ടുകളായി തുടർന്നുവന്ന ഏറ്റവും സങ്കീർണ്ണമായ ഒരു പൗരത്വ തട്ടിപ്പ് പുറത്തുകൊണ്ടുവന്നു. ഒരു അയൽ രാജ്യത്തുനിന്നുള്ള മൂന്ന് സഹോദരങ്ങൾ വ്യത്യസ്ത കുടുംബപ്പേരുകളിൽ കുവൈത്തി പൗരത്വം നേടിയ സംഭവമാണിത്. ഈ തട്ടിപ്പിന്റെ ഫലമായി നിലവിൽ ഇവരുടെ മക്കളും പേരക്കുട്ടികളുമടക്കം 264 പേർ നിയമവിരുദ്ധമായി കുവൈത്തി പൗരത്വത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തി.
ഒരേ പിതാവിന്റെ മക്കളായ ഈ മൂന്ന് സഹോദരങ്ങളും കുവൈത്തിൽ എത്തിയപ്പോൾ മൂന്ന് വ്യത്യസ്ത കുവൈത്തി പൗരന്മാരുടെ മക്കളാണെന്ന് കാണിച്ചാണ് രേഖകൾ ചമച്ചത്. ഒരേ കുടുംബപ്പേരും പിതാവുമുള്ള ഇവർ കുവൈത്തിൽ വന്നപ്പോൾ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത അപരിചിതരായിട്ടാണ് രേഖകളിൽ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ 50 വർഷമായി ഈ രഹസ്യം ആർക്കും പിടികൊടുക്കാതെ ഇവർ കാത്തുസൂക്ഷിച്ചു. ഓരോരുത്തരും വ്യത്യസ്ത കുടുംബങ്ങളുടെ ഭാഗമായതിനാൽ അധികൃതർക്ക് ഇവരെ സംശയിക്കാൻ കഴിഞ്ഞിരുന്നില്ല. 2006-ൽ ഇറാനിൽ വെച്ചുണ്ടായ ഒരു സാമ്പത്തിക തർക്കമാണ് ഈ വൻ ചതിയുടെ ചുരുളഴിച്ചത്. കേസിലെ ഒന്നാം പ്രതിയുടെ മകൻ നിയമവിരുദ്ധമായി കുവൈത്ത് വിടുകയും ഇറാനിൽ വെച്ച് ചില നിയമപ്രശ്നങ്ങളിൽ കുടുങ്ങുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ, ഈ വ്യക്തിക്ക് മറ്റൊരു ഗൾഫ് രാജ്യത്തിന്റെ പൗരത്വം കൂടി ഉണ്ടെന്ന് ടെഹ്‌റാനിലെ കുവൈത്ത് എംബസി കണ്ടെത്തി. എംബസി നൽകിയ രേഖകൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിൽ മൂന്ന് സഹോദരങ്ങളുടെയും കള്ളക്കളി പുറത്താവുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...

വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മ ; വിമർശനവുമായി എം.എം. മണി

0
ചെറുതോണി : സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരേ കടുത്ത വിമർശനവുമായി...