Friday, May 31, 2024 6:51 pm

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങളുമായി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : ഭിന്ന ശേഷിക്കാർക്ക് ജീവിതചര്യ സുഗമമാക്കുന്നതിന് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ക്യാമ്പ് നടത്തിയാണ് ഉപകരണങ്ങൾ നിശ്ചയിച്ചത്. സംസ്ഥാന ഭിന്ന ശേഷി വികസന കോപ്പറേഷന്റെ ടെക്നീഷ്യൻമാരാണ് ഗുണഭോക്താക്കളുടെ അളവനുസരിച്ച് ഉപകരണങ്ങൾ തയ്യാറാക്കിയത്. എന്ടോ സ്കെൽട്ടൻ പ്രോത്യാസിസ്, പീടിയാട്രിക്ക് വീൽ ചെയർ, സി.പി.ചെയർ തുടങ്ങിയ പതിനെട്ട് ഇനം ഉപകരണങ്ങളാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയാണ് ക്യാമ്പിനും ഉപകരണങ്ങൾക്കുമായി നീക്കി വെച്ചത്.

ജന്മന നിവർന്നിരിക്കാൻ കഴിയാത്ത കുട്ടിക്ക് സി.പി.ചെയർ നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് ഉൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് പുതിയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനും ഭിന്ന ശേഷിക്കാർക്കോ കുടുംബാംഗങ്ങൾക്കോ സ്വയം തൊഴിൽ തുടങ്ങുന്നതിനും 2024-25 സാമ്പത്തിക വർഷം പദ്ധതി രൂപികരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു. സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺമാമാരായ രമാദേവി,  ഇ. വി വർക്കി, പഞ്ചായത്തംഗങ്ങളായ പ്രസന്ന ടീച്ചർ, എം.ജെ ജിനു, ഷാജി കൈപ്പുഴ എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ്. സൂപ്പർ വൈസർ എം.ജ.റോസമ്മ പദ്ധതി വിശദീകരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലൈംഗികാതിക്രമക്കേസ്‌ ; പ്രജ്വൽ രേവണ്ണയെ കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
ഡൽഹി: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ...

ഭക്ഷ്യവിഷബാധയെന്ന് ആരോപണം ; പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു, സംഭവം ആലപ്പുഴയിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു. ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്....

മെയ് മാസത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മൂന്ന് കമ്പനികൾ ; മന്ത്രി പി രാജീവ്

0
തിരുവനന്തപുരം: മെയ് മാസത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മൂന്ന് സുപ്രധാന കമ്പനികളാണെന്ന്...

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം ; രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു

0
കോഴിക്കോട്: കോവൂര്‍ ഇരിങ്ങാടന്‍പള്ളിയിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി...