വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിനേഷൻ നൽകി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിനേഷൻ നൽകി തുടങ്ങി. നായ പിടുത്തത്തിൽ പരിശീലനം ലഭിച്ച കുണ്ടറ സ്വദേശിയായ ലിബിന്റെ നേതൃത്വത്തിലാണ് പ്രത്യേക നെറ്റ് ഉപയോഗിച്ച് തെരുവുനായ്ക്കളെ പിടിച്ചത്. വെച്ചൂച്ചിറ മൃഗ ആശുപത്രിയിലെ ഡോ. ആനന്ദിന്റെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ർമാരായ സുഭാഷ്,രാഹുൽ, അനു, അനുജകുമാർ, ജാസ്മി തുടങ്ങിയവരാണ് വാക്സിൻ കുത്തിവെച്ചത്. താരതമ്യേന തെരുവ് നായ്ക്കളുടെ എണ്ണം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ കുറവാണ് എന്നാണ് കണക്ക്.

രാവിലെ 6.30ന് തുടങ്ങി വൈകിട്ട് 5.30 വരെ പരിതിയിട്ടും 52 നായ്ക്കൾ മാത്രമെ കിട്ടിയുള്ളൂ എന്നതു കൊണ്ട് സൂചിപ്പിക്കുന്നത്. പൊതുഇടങ്ങളായ സ്കൂൾ, മാർക്കറ്റ് ,ബസ് സ്റ്റാന്‍ഡ്, സ്വകാര്യ ഓഡിറ്റോറിയങ്ങളുടെ പരിസരങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയ എല്ലാ ഇടങ്ങളിലും തെരുവുനായ്ക്കളെ പരിതിയിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക വിനിയോഗിക്കുന്നത്. വളർത്തു നായ്ക്കൾക്കുള്ള വാക്സിൻ ക്യാമ്പുകൾ വാർഡുകളിൽ ഇരുപതാം തീയതി വരെ തുടരും. ഇതുവരെ 125 നായ്ക്കൾക്ക് വാക്സിൻ എടുത്തുവെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമ്മാൻ ടി.കെ. ജയിംസ് എന്നിവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...