വെച്ചൂച്ചിറ: ഗ്രാമ പഞ്ചായത്ത് ബസ്സ്റ്റാന്റിൽ അടഞ്ഞു കിടന്ന ശൗചാലയം തുറന്നു. നിർമ്മാണത്തിലെ അപാകത മൂലമാണ് ഇത് നേരത്തെ തുറന്നു കൊടുക്കാതിരുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ശുചിത്വ ഫണ്ട് ഉപയോഗിച്ച് 2005ല്‍ ആയിരുന്നു ഇത് നിർമ്മിച്ചത്. മതിയായ വെള്ളം ഇല്ലാത്തതു മൂലവും ഗുണഭോക്ത്വക്കൾക്ക് നനയാതെ നില്കാനുള്ള വരാന്തയും പുരുഷന്മാർക്ക് ഉള്ള യൂറിനൽ, നടത്തിപ്പുകാർക്ക് ഇരിക്കാനുള്ള സ്ഥലം ഉൾപ്പെടെ ഇല്ലായിരുന്നു. ശുചിത്വ, തനതു ഫണ്ടുകള്‍ വിനിയോഗിച്ചാണ് ഇപ്പോള്‍ പുതുക്കി പണിതത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ജെയിംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് പണിക്കർ, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ ഇ.വി വർക്കി, രമാ ദേവി, ടി കെ. രാജൻ, റംസ്സി ജോഷി, പി.എച്ച് നഹാസ്, ജോയ് ജോസഫ്, സി.ഡി.എസ് ചെയർപേഷ്സൺ ഷീബ ജോൺസൺ, ജോർജ്ജ് തോമസ്, അമ്പി പള്ളിക്കൽ, രാജഗോപാൽ, ടി.കെ ബാബു, വത്സമ്മ ജോൺ, വത്സമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.