അലക്ഷ്യമായ പാർക്കിംഗ് ; അത്തിക്കയം ടൗണിൽ ദിവസവും ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : അലക്ഷ്യമായ പാർക്കിംഗ് മൂലം അത്തിക്കയം ടൗണിൽ ദിവസവും ഗതാഗതക്കുരുക്ക്. സ്വകാര്യ, വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് മിക്കപ്പോഴും ഗതാഗതക്കുരുക്കിന് കാരണം. സർവീസ് ബസുകളും സ്കൂൾ ബസുകളും അടക്കമുള്ള വലിയ വാഹനങ്ങൾ ടൗണിലൂടെ കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം നാലോടെ സ്വകാര്യ കാർ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്തിട്ടു പോയതോടെ സ്കൂൾ ബസുകൾ ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ അര മണിക്കൂറോളം കുരുക്കിൽപ്പെട്ടു. പലപ്പോഴും കൃത്യസമയം പാലിക്കപ്പെടാൻ കഴിയാതെ വരുന്നു. മോട്ടോർ വാഹന വകുപ്പും പോലീസും പിഴ ഈടാക്കാറുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ വാഹനങ്ങൾ നിര്‍ത്തിയിട്ട് പോകുന്ന കാഴ്ചയും പതിവാണ്. ചന്ത പ്രവൃത്തിക്കുന്ന ചൊവ്വാ, വെള്ളി ദിവസങ്ങളിലാണ് കൂടുതലും ഗതാഗതക്കുരുക്ക് ഉണ്ടാവാറുള്ളത്. ഓട്ടോ ഡ്രൈവർമാരും വ്യാപാര സ്ഥാപങ്ങളിലെ ജീവനക്കാരുമാണ് പലപ്പോഴും പാർക്ക് ചെയ്തു പോകുന്ന വാഹന ഉടമകളെ തിരഞ്ഞുപിടിച്ചു കുരുക്ക് ഒഴിവാക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...