അബാൻ മേൽപാലത്തിന്റെ ഇരുമ്പ് തൂണുകൾ വളഞ്ഞതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് അഡ്വ. എ സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിർമാണത്തിലിരിക്കുന്ന അബാൻ മേൽപാലത്തിന്റെ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത ഭാഗത്തെ താങ്ങി നിർത്തിയിരിക്കുന്ന ഇരുമ്പ് തൂണുകൾ വളഞ്ഞതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എ സുരേഷ് കുമാർ പറഞ്ഞു. നിർമാണം തുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞിട്ടും പാലത്തിന്റെ ഒരു ഭാഗം പോലും പൂർണമായി നിർമിക്കാൻ കഴിയാതെ അവിടെയുള്ള വ്യാപാരികളും ജനങ്ങളും ബുദ്ധിമുട്ടുന്നതിനിടയ്ക്കാണ് പാലം നിർമാണത്തിൽ അപാകതകളും കണ്ടു തുടങ്ങിയിരിക്കുന്നത്. പാലം നിർമിക്കാൻ വേണ്ട തരത്തിലുള്ള കമ്പികളാണോ ഉപയോഗിച്ചിരിക്കുന്നത്, കോൺക്രീറ്റിൽ അപാകത ഉണ്ടായിട്ടുണ്ടോ, ഉദ്യോഗസ്ഥൻമാരുടെ മേൽ നോട്ടത്തിലാണോ പണികൾ നടന്നത് തുടങ്ങിയ കാര്യങ്ങളിലും സംശയം ഉയരുന്നു. ഇതും പരിശോധിക്കണം.
അപ്രോച് റോഡുകൾ നിർമിക്കാതെയും വസ്തുക്കൾ ഏറ്റെടുക്കാതെയും ഇപ്പോഴും തുടരുന്ന പണികൾ ഇഴയുകയാണ്. ഇത് പരിശോധിക്കാനോ പണികൾ വേഗത്തിലാക്കാനോ സ്ഥലം എം എൽ എ കൂടിയായ ആരോഗ്യ വകുപ്പ് മന്ത്രിയോ നഗരസഭ ചെയർമാനോ തയ്യാറാകുന്നില്ല. ജില്ലാ ആസ്ഥാനത്തെ ഇത്രയധികം ദുരിത പൂർണമാക്കിയ എം എൽ എ ഇനിയെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും സുരേഷ് കുമാർ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...