ആന്ധ്ര ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ മുന്‍ഗണന നല്‍കണം ; വീണാജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് കാരയോട് (സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി) ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാരയില്‍ ഇനി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ക്കു മുന്‍ഗണന നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സംസ്ഥാനം ഇടപെട്ടതെന്നു മന്ത്രി പറഞ്ഞു.

മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മുന്‍ഗണന നല്‍കണം. കാരായില്‍ റജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടെ നിന്നും ദത്തെടുക്കാം. അവര്‍ക്ക് ആ അവസരം നഷ്ടമാകരുത്. മാത്രമല്ല, മാനസിക പരിഗണനയും ലഭിക്കണം. കുഞ്ഞിനെ ആന്ധ്രയില്‍നിന്ന് കൊണ്ടു വരുമ്പോള്‍ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നതായി മന്ത്രി പറഞ്ഞു. ആന്ധ്രയിലെ ദമ്പതികളുമായി ഇക്കാര്യങ്ങള്‍ നേരിട്ടു സംസാരിച്ചിട്ടില്ല. അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറുമായും സിഡബ്യുസി അധികൃതരുമായുമാണ് സംസാരിച്ചത്. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ദമ്പതികളോട് ദ്വിഭാഷിയാണ് സംസാരിച്ചത്.

ഭരണ സംവിധാനത്തിന്റെ ഇരയല്ലേ അനുപമ അജിത് ദമ്പതികള്‍ എന്ന ചോദ്യത്തിന്, കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണത്തിലൂടെ അത് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിഷയം അറിഞ്ഞയുടനെ സര്‍ക്കാര്‍ നിയമോപദേശം തേടി. കേസില്‍ കക്ഷിയല്ലാഞ്ഞിട്ടും ഒരു ഉത്തരവാദിത്തമുള്ള സര്‍ക്കാരെന്ന നിലയില്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ചു. അല്ലെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകുമായിരുന്നു. ഡിഎന്‍എ ഫലം എത്രയും വേഗം കുടുംബക്കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...