കേരള ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ്ജ് ഓ.ഐ.സി.സി. ഓഷ്യാന കണ്‍വീനര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഓ.ഐ.സി.സി. ഓഷ്യാന കണ്‍വീനറായി ജോസ് എം. ജോര്‍ജ്ജിനെ കെ.പി.സി.സി നിയമിച്ചു. ഒ.ഐ.സി.സി എല്ലാ വിദേശ രാജ്യങ്ങളിലും പുനഃസംഘടിപ്പിക്കുന്നതിന്റെ  ഭാഗമായിട്ടാണ് ജോസിന്റെ നിയമനം . കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളയാണ്​ ഓഷ്യാന കണ്‍വീനറായി ജോസ് എം.ജോര്‍ജ്ജിനെ നോമിനേറ്റ് ചെയ്തത് . കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഓസ്‌ട്രേലിയയില്‍ കുടിയേറിയിരിക്കുന്ന ജോസ് എം ജോര്‍ജ്ജ് .

ഓസ്ട്രേലിയായിലെ ഓ.ഐ.സി.സി. യുടെ സ്ഥാപക പ്രസിഡണ്ടും കെ.എസ്​.യു മുന്‍ ഇടുക്കി ജില്ലാ ഭാരവാഹിയും സൗദി അറേബ്യയിലെ റിയാദ് മുന്‍ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു ജോസ് എം ജോര്‍ജ്ജ് . റിയാദില്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കലയുടെ മുന്‍ പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രദ്ധേയമാര്‍ന്ന പല പരിപാടികളും സംഘടിപ്പിച്ച് ഓ.ഐ.സി.സി ഓസ്ട്രേലിയായ്ക്ക് ഒരു മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുവാന്‍ ഇദ്ദേഹത്തിന്റെ  നേതൃത്വത്തിന് മുമ്പ് കഴിഞ്ഞിട്ടുണ്ട്.

മലേഷ്യാ, സിങ്കപ്പൂര്‍, ന്യൂസിലാന്‍ഡ്, ഫിജി, പപ്പുവ ന്യൂഗിനി, തുടങ്ങിയ സ്ഥലങ്ങളും ഓസ്ട്രിയ, ജോര്‍ജിയ, റഷ്യ, ലൈബീരിയാ തുടങ്ങിയ സ്ഥലങ്ങളുടെ അധിക ചുമതലയും കെ.പി.സി.സി. ജോസ് എം ജോര്‍ജ്ജിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഗ്ലോബല്‍​ കമ്മിറ്റിയുടെ അംഗീകാരത്തോടെ ഓഷ്യാനയുടെ വിവിധ രാജ്യങ്ങളില്‍ അഡ്​ഹോക്ക് കമ്മിറ്റികളും വിപുലമായ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്​​നും ഓ.ഐ.സി.സി. ഓഷ്യാന കണ്‍വീനറായ ജോസ് എം ജോര്‍ജ്ജിന്റെ നേതൃ​ത്വ​ത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള​ അറിയിച്ചു.

കേരള ന്യൂസ് പത്രത്തിന്റെയും കേരള ന്യൂസ് ചാനലിന്റെയും ചീഫ് എഡിറ്ററായ ജോസ് എം.ജോര്‍ജ്ജ്  മികച്ച സംഘാടകനാണ്. ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന സെക്രട്ടറിയായും ജോസ് എം ജോര്‍ജ്ജ് നിലവില്‍ പ്രവര്‍ത്തിക്കുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...