പത്തനംതിട്ട : വീണാ ജോർജ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്തനംതിട്ട നഗരത്തിലെ ആധുനിക മത്സ്യ മാർക്കറ്റ് പദ്ധതി അട്ടിമറിച്ച യു.ഡി.എഫ്. മുൻസിപ്പൽ ഭരണ സമിതിക്കെതിരെ വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. ഗാന്ധി സ്ക്വയറിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ മനാഫ് ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയപ്രകാശ് പി കെ. അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഗീവർഗീസ് പാപ്പി, അബ്ദുൽ റഹിം മാക്കർ, ഷെമീർ ബീമാ, ജിമ്മി എന്നിവർ സംസാരിച്ചു.
ആധുനിക മത്സ്യ മാർക്കറ്റ് പദ്ധതി പത്തനംതിട്ട നഗരസഭ അട്ടിമറിച്ചു ; വ്യാപാരി വ്യവസായി സമിതി
RECENT NEWS
Advertisment