പേ വിഷ വാക്സീൻ എത്തിച്ചത് ഗുണനിലവാരം പരിശോധിക്കാതെ ; മെഡിക്കൽ സർവീസസ് കോർപറേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേ വിഷബാധ വാക്സീന്‍ വിതരണത്തില്‍ ആരോഗ്യമന്ത്രിയുടെ വാദം തള്ളി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെ വാക്സീന്‍ എത്തിച്ചതായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എംഡി എസ്.ചിത്രയുടെ വിശദീകരണം. വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്സീന്‍ ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല.

പേ വിഷബാധ വാക്സീന്റെ ആവശ്യകത കൂടിവരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല മുന്‍വര്‍ഷങ്ങളിലും പരിശോധനയില്‍ ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കിയതായും എംഡി വിശദീകരിക്കുന്നു. ഗുണനിലവാര പരിശോധന നടത്തിയാണ് വാക്സീന്‍ എത്തിച്ചതെന്നായിരുന്നു നിയമസഭയില്‍ ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി തിരുത്തുകയും വിദഗ്ധ സമിതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...