ഗർഭാശയഗള അർബുദത്തിനുള്ള പുതിയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്ത്രീകളില്‍ കാണപ്പെടുന്ന ഗര്‍ഭാശയഗള (Cervical cancer) അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ പുതിയ വാക്‌സിന്‍ വികസിപ്പിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് ‘ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍-സെര്‍വാവാക്’ (ക്യൂ.എച്ച്.പി.വി.) എന്ന വാക്‌സിനാണ് വികസിപ്പിച്ചത്. ശാസ്ത്രസാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ്ങാണ് പ്രഖ്യാപിച്ചത്. ഉടന്‍ വിപണിയിലെത്തുന്ന വാക്സിന് 200-400 രൂപയാണ് വില. 90 ശതമാനം ഫലപ്രാപ്തിയാണ്  വാക്‌സിന്‍ അവകാശപ്പെടുന്നത്.

ഒമ്പതുമുതല്‍ പതിനാലുവരെ വയസ്സുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക. ആദ്യഡോസ് ഒമ്പതാം വയസ്സിലും അടുത്ത ഡോസ് തുടര്‍ന്നുള്ള 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കില്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. വാക്സിന്‍ സ്വീകരിച്ചവരില്‍ വേദന, തടിപ്പ്, ചൊറിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പനി, ശരീരവേദന, തലവേദന, ഛര്‍ദി ഉണ്ടാവാം അതിനാല്‍  സാംക്രമികരോഗങ്ങള്‍, അലര്‍ജി മുതലായ അസുഖമുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കരുത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...