കാരുണ്യ ചികിത്സ പദ്ധതി കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകും : വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെ എം മാണി ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതി ആയിരങ്ങൾക്ക് അത്താണിയാണെന്നും, അത് നിർത്തൽ ചെയ്യാൻ പറ്റാത്ത പദ്ധതി ആണെന്നും കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ എം മാണി ആറാം അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യ വകുപ്പുമന്ത്രി .മാണി സാറിന്റെ ബഡ്ജറ്റുകൾ പഠന ഡോക്യുമെന്റ് ആണ്. കൃത്യമായ വാക്കുകളും പ്രവർത്തികളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. ജില്ലാ പ്രസിഡന്റ് സജി അലക്സ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ പ്രമോദ് നാരായൺ എം എൽ എ, ഉന്നതാധികാര സമിതി അംഗങ്ങളായ ചെറിയാൻ പോളച്ചിറക്കൽ, റ്റി. ഒ ഏബ്രഹാം തോട്ടത്തിൽ, അഡ്വ എലിസബേത്ത് മാമ്മൻ മത്തായി, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം, സ്റ്റീയറിംഗ് കമ്മറ്റി അംഗം അഡ്വ മനോജ് മാത്യു, കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി വി വർഗ്ഗീസ്, സാം കുളപ്പള്ളി, സജു മിഖായേൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ബേബി തേക്കും മൂട്ടിൽ,അഡ്വ ജേക്കബ് ഇരണക്കൽ, എം സി ജയകുമാർ, സോമൻ താമരച്ചാലിൽ, പി കെ ജേക്കബ്,ഷെറി തോമസ്, റഷീദ് മുളന്തറ, മാത്യു മരോട്ടി മൂട്ടിൽ, ജേക്കബ് ഇരട്ടപ്പുളിക്കൻ, സാം ജോയി കുട്ടി, ജറി അലക്സ്, രാജീവ് വഞ്ചിപ്പാലം, കെ.പി രാജപ്പൻ, ജോൺ വി തോമസ്, റിന്റോ തോപ്പിൽ, അഡ്വ ബോബി കാക്കനാപ്പള്ളിൽ, ധന്യ അന്ന മാമ്മൻ,മനോജ് കുഴിയിൽ, തോമസ് മാത്യു ഏഴംകുളം, കെ രാജു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...