വീണാ ജോർജ്ജിന്റെ അഭിനയത്തിൽ തകർന്നത് കേരളത്തിലെ ക്രമസമാധാനം ; കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പന്തളം : മോണോആക്ട് ജേതാവും അഭിനയത്രിയുമായ മന്ത്രി വീണാ ജോർജ്ജിന്റെ അഭിനയത്തിൽ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജ്ജിന് നേരെ നാല് കെ.എസ്‌.യു പ്രവർത്തകർ കരിങ്കൊടി കാട്ടിയത് മീറ്ററുകൾ ദൂരം നിന്നാണ്. കുട്ടികളുടെ പ്രതിഷേധ പ്രകടനത്തിന് മിനിറ്റുകൾക്കുശേഷം മന്ത്രി വീണാ ജോർജ്ജിന് പെടലിക്കും കൈക്കും ഗുരുതര പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കൽ കോളേജിലും അഡ്മിറ്റ് ചെയ്തത് ജനങ്ങള്‍ പരിഹാസത്തോടെയാണ് കണ്ടത്. ഈ നാടകങ്ങൾ കൊണ്ടൊന്നും വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കാൻ പോകുന്നില്ലെന്നും കേരള ജനത ഇടതുപക്ഷ ഭരണത്തെ തൂത്തെറിയുമെന്നും അഡ്വ.പഴകുളം മധു പറഞ്ഞു.

കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സക്കറിയ വർഗീസ്, എ നൗഷാദ് റാവുത്തർ, കെ ആർ വിജയകുമാർ, കെ.എം.ജലീൽ, പി.എസ് വേണു കുമാരൻ നായർ, ഇ എസ് നുജുമുദീൻ, കെ എൻ രാജൻ, വൈ റഹിം റാവുത്തർ, സോളമൻ വരവുകാലായിൽ, ചാക്കോ എസ്, സിനു പൂഴിക്കാട്, പി. കെ രാജൻ, ബൈജു മുകടിയിൽ, അഡ്വ.മുഹമ്മദ് ഷഫീഖ്, അഡ്വ. മൻസൂർ, രത്നമണി സുരേന്ദ്രൻ, സുനിത വേണു, ആനി ജോൺ തുണ്ടിൽ, റാഫി റഹീം, രാധാകൃഷ്ണപിള്ള, ആർ സുരേഷ് കുമാർ, ജോബി ജോയ്, മുരളീധരൻ പരിയാരത്ത്, കെ എൻ സുരേന്ദ്രൻ, ശ്രീജിത്ത്, അനിൽകുമാർ ചേരിക്കൽ, രാജൻ താണ്ടർ, ജേക്കബ്, നഗരസഭ കൗൺസിലർമാർ, വിവിധ വാർഡ് പ്രസിഡന്റ്മാര്‍, ബൂത്ത് പ്രസിഡന്റ്മാര്‍, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...