കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡിന് നിലവില്‍ പുതിയ വകഭേദങ്ങളില്ല. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും അവ ആശങ്കയുണ്ടാക്കുന്നതാകില്ല. എങ്കിലും, കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

പുതിയ വൈറസുകള്‍ക്കും രോഗങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനവും കാരണമാകുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണത്. ഗുണനിലവാരമുള്ള പരിശോധനകളുണ്ടാകണം. അതിനു മുഴുവന്‍ സ്ഥാപനങ്ങളും അംഗീകൃതമാക്കേണ്ടതുണ്ട്. ഒരു ലാബില്‍ പരിശോധിച്ച സാംപിള്‍ മറ്റൊരു ലാബില്‍ പരിശോധിക്കുമ്പോള്‍ രണ്ടുതരത്തിലുള്ള റിപ്പോര്‍ട്ടുണ്ടാകാറുണ്ട്. അതുണ്ടാകാന്‍ പാടില്ല. കേരളത്തില്‍ ആശുപത്രികള്‍ക്കു നല്‍കുന്ന മാതൃകയില്‍ ലാബുകള്‍ക്കും അംഗീകാരം നല്‍കുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...

സമരമുഖത്തുനിന്ന് മടങ്ങിയ നടി ഷബാന ആസ്മിക്ക് ആരോഗ്യപ്രശ്നം ; പന്നിപ്പനി ബാധയെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ...

വ്യാപക അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു. നിലവിൽ...

​’ഉറക്കമില്ലാത്ത രാത്രികളും ആശങ്കകളും’; മകന്റെ വിജയത്തിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെച്ച് അഭിജിത്ത് ദീപകെയുടെ അമ്മ

0
ന്യൂഡല്‍ഹി: സിജെപി സമരം അവസാനിിച്ച സാഹചര്യത്തിൽ പ്രതികരണവുമായി അഭിജിത്ത് ദീപ്കെയുടെ അമ്മ....