വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും ശാരീരികമായും പീഡനം ; സി.പി.എം പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമേ പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന സി.പി.എം പഞ്ചായത്ത് അംഗത്തെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ വടക്കേ മൈലക്കാട് ലക്ഷ്മിഭവനത്തില്‍ രതീഷ് കുമാറാണ് (42) അറസ്റ്റിലായത്. പോലീസ് പറയുന്നത്: രതീഷ് കുമാര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇയാളുടെ ഭാര്യ കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതിന് പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന രണ്ട് മക്കളുള്ള യുവതിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് വിവാഹത്തിനും ധാരണയായി. യുവതിയുടെ വീട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയ രതീഷ് കുമാര്‍ പലപ്പോഴായി പണവും ആറ് പവനും കൈപ്പറ്റിയിരുന്നു.

രതീഷിനെ കുറിച്ച്‌ മോശം അഭിപ്രായം കേട്ടതോടെ ബന്ധം തുടരേണ്ടെന്ന നിലപാട് യുവതിയുടെ അമ്മ സ്വീകരിച്ചു. ഇതറിഞ്ഞ പ്രതി കഴിഞ്ഞ മേയില്‍ യുവതിയെയും കൂട്ടി വര്‍ക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് പോയി. ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ അമ്മ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. ഏതാനും ദിവസത്തിന് ശേഷം മടങ്ങിയെത്തിയ ഇരുവരും മക്കള്‍ക്കൊപ്പം ഒന്നിച്ച്‌ താമസിച്ചുകൊള്ളാമെന്ന് കോടതിയെ ബോധിപ്പിച്ചു. പിന്നീട് ഇരുവരും കണ്ണനല്ലൂര്‍ നെടുമ്പനയില്‍ വാടക വീട്ടില്‍ താമസം ആരംഭിച്ചു. ഇവിടെ വച്ച്‌ രതീഷ് കുമാര്‍ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ രതീഷ് കുമാര്‍ ഒളിവില്‍ പോയി. കഴിഞ്ഞ ആറിന് ശാരീരിക അവശതകളെ തുടര്‍ന്ന് യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...