Saturday, April 20, 2024 5:58 am

പൂരപ്പറമ്പില്‍ വിതരണത്തിനെത്തിച്ച സ്വാതന്ത്ര്യ സമരസേനാനി വീര്‍ സവര്‍ക്കറിന്റെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌ക്കുകളും പിടിച്ചെടുത്ത് നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പൂരപ്പറമ്പില്‍ വിതരണത്തിനെത്തിച്ച സ്വാതന്ത്ര്യ സമരസേനാനി വീര്‍ സവര്‍ക്കറിന്റെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌ക്കുകളും പിടിച്ചെടുത്ത് നശിപ്പിച്ച്‌ കേരള പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു മഹാസഭ സംസ്ഥാന അദ്ധ്യക്ഷന്‍ കിഷന്‍ സിജെയെ പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വെച്ചു. ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌കും പോലീസ് കണ്ടെടുത്തത്. പൂരപ്പറമ്പില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്‌കുകളും വിതരണം ചെയ്യാന്‍ ഒരുങ്ങി എന്നാരോപിച്ചാണ് പോലീസ് നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Lok Sabha Elections 2024 - Kerala

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വീര്‍ സവര്‍ക്കറുടെ ചിത്രം പതിച്ച കുടകള്‍ സിപിഎം വിവാദമാക്കിയതിന് പിന്നാലെ ദേവസ്വം പിന്‍വലിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് വര്‍ഷിന്റെ ഭാഗമായിട്ടാണ് ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തിയത്. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനത്തിലാണ് കുടകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്‍ക്കുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയില്‍ എംഎല്‍എ പി.ബാലചന്ദ്രനും ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 62.37 ശതമാനം പോളിങ് രേഖപ്പെടുത്തി

0
ഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 62.37 ശതമാനം പോളിങ്. 102...

തെരഞ്ഞെടുപ്പ് പ്രചാരണം ; പ്രിയങ്കാഗാന്ധി ഇന്ന് കേരളത്തിൽ, ആവേശത്തിൽ പ്രവർത്തകർ…!

0
തിരുവനന്തപുരം: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച കേരളത്തിൽ...

പോലീസുമായുള്ള തര്‍ക്കം ; പിന്നാലെ തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു, ഒടുവിൽ പൂരപ്രേമികളും മടങ്ങി

0
തൃശ്ശൂര്‍: പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. പിന്നാലെ...

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി ഉപയോഗിച്ചതിൽ തര്‍ക്കം ; ഒടുവിൽ സംഘർഷം

0
മലപ്പുറം: വണ്ടൂരിൽ കെ എസ് യു എം എസ് എഫ് പ്രവർത്തകർ...