പരിസ്ഥിതി സംരക്ഷണം നാളെയുടെ നിലനിൽപ്പിന് അനിവാര്യം ; കുര്യാക്കോസ് മോർ ഇവനിയോസ് മെത്രാപോലീത്ത

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരളാ കോൺഗ്രസ്‌ (എം) സംസ്ക്കാരവേദി റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണവും ബോധവൽക്കരണ ക്ലാസും നടത്തി. റാന്നി സെന്റ് മേരീസ്‌ സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കുര്യാക്കോസ് മോർ ഇവനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഇന്നത്തെ മനുഷ്യന്റെ  സ്വാർത്ഥത വരും തലമുറയുടെ ഭാവി ഇരുട്ടിലാക്കുമെന്നും പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ്‌ (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്  ജോർജ്ജ് എബ്രഹാം  അധ്യക്ഷത വഹിച്ചു. സംസ്ക്കാരവേദി റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി വി.മാത്യു സ്വാഗതം ആശംസിച്ചു.

റാന്നി സെന്റ് തോമസ് കോളേജ് റിട്ടയേഡ് പ്രൊഫസർ പി.എ.ഉമ്മൻ ‘പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും പ്രതിവിധികളും’എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. ചടങ്ങിൽ വിവിധ പാർട്ടി നേതാക്കളും സംസ്ക്കാരവേദി പ്രവർത്തകരും സ്കൂൾ അധികൃതരും പങ്കെടുത്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ പ്രതീകാത്മകമായി വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. സാംസ്‌ക്കാരവേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മനോജ്‌ മാത്യു, ഫാ.അഖിൽ ഒ.സി.ഡി, സകൂൾ മാനേജർ ഫാ.കോശി മണ്ണിൽ, ഫാ.വർഗീസ് കോശി തെക്കേമണ്ണിൽ, സ്കൂൾ പ്രിൻസിപ്പൽ സില്ല ഏബ്രഹാം, സി.ജോസി എസ്.ഐ.സി, റിന്റോ തോപ്പിൽ, ബെഹനാൻ ജോസഫ്, ദിലീപ് ഉതിമൂട്, ശോഭാ ചാർളി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...