പത്തനംതിട്ട : സംസ്ഥാന കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പും കോട്ടാങ്ങല്‍ കൃഷിഭവനും സംയുക്തമായി ചുങ്കപ്പാറ അസിസി സെന്റര്‍ സ്പെഷ്യല്‍ സ്‌കൂളില്‍ നട്ടുവളര്‍ത്തിയ പച്ചക്കറി തോട്ടത്തിലെ കാര്‍ഷിക വിളകളുടെ വിളവെടുപ്പ് ഉദ്ഘാടനം കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് അംഗം ജോസി ഇലഞ്ഞിപ്പുറം നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിഷ രഹിത പച്ചക്കറി ഉത്പാദിപ്പിക്കുക, കൃഷി അവബോധം നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.
കുട്ടികളെ കൃഷികളില്‍ സഹായിക്കുന്നത് കൃഷിഭവനിലെ കാര്‍ഷിക കര്‍മ്മ സേനയിലെ ടെക്നീഷ്യന്മാരാണ്. 250ല്‍ അധികം ഗ്രോബാഗുകളിലും സ്‌കൂള്‍ പരിസരത്തുമാണ് വിവിധ ഇനത്തില്‍പ്പെട്ട പച്ചക്കറി, പഴം കൃഷി നടത്തി വരുന്നത്
ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിദാബി, കോട്ടാങ്ങല്‍ കൃഷി ഓഫീസര്‍ വി.എല്‍ അമ്പിളി, കൃഷി അസിസ്റ്റന്റ് റ്റി.രാജസേനന്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഗ്രെയ്സ് റ്റോം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ മാത്യു, സിസ്റ്റര്‍ നിര്‍മ്മലാ ജോണ്‍, സിസ്റ്റര്‍ ആന്‍ റോസ്, സിസ്റ്റര്‍ റോസ്, കാര്‍ഷിക വികസന സമിതി അംഗം അനീഷ് ചുങ്കപ്പാറ, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചുങ്കപ്പാറ അസിസി സെന്റര്‍ സ്പെഷ്യല്‍ സ്‌കൂളില്‍ നട്ടുവളര്‍ത്തിയ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നടന്നു
RECENT NEWS
Advertisment