പ്രോട്ടീൻ സമ്പന്നമായ സോയാബീൻ കൃഷി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

പ്രോട്ടീൻ സമ്പന്നമായ പയറുവർഗ്ഗമായ സോയാബീൻ നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളയാണ്. മത്സ്യത്തിലും മുട്ടയിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ മൂന്നിരട്ടി സോയാബീനിൽ അടങ്ങിയിരിക്കുന്നു. സോയാബീൻ കൃഷിക്ക് ഒരുങ്ങുമ്പോൾ നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാകുന്ന ഇടമാണ് കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. കഠിനമായ മഞ്ഞിലും വേനലിലും ഇത് കൃഷി ചെയ്യാൻ പാടുള്ളതല്ല. കാലവർഷ ആരംഭത്തിൽ കൃഷിയിറക്കുന്നത് ആണ് ഏറ്റവും നല്ലത്. മേയ് ജൂൺ മാസങ്ങളിൽ കൃഷി ഇറക്കിയാൽ നല്ലരീതിയിൽ വിളവ് ലഭിക്കും. റൈസോബിയം കൾച്ചർ വിത്തിൽ പുരട്ടി കൃഷി ചെയ്യുന്നത് മികച്ച വിളവിന് കാരണമാകും. ചെടികൾ തമ്മിലുള്ള അകലം 20*20 സെൻറീമീറ്റർ പാലിക്കുക. സാധാരണഗതിയിൽ എൻ പി കെ വളങ്ങൾ ചെടികൾക്ക് ഇട്ടു നൽകുന്നതാണ് കരുത്തുറ്റ വളർച്ചയ്ക്കും നല്ല വിളവിനും ഉത്തമം.

കളകൾ പറിച്ചു നൽകുകയും വേണം. വിതച്ച ഏകദേശം നാല് മാസത്തിനുശേഷം ചെടികൾ വിളവെടുപ്പിന് സജ്ജമാക്കുന്നു. രോഗകീടബാധ കുറവാണ്. കായ്കൾ കമ്പുകൊണ്ട് തല്ലി പയർ വേർപെടുത്തി സൂക്ഷിച്ചാൽ സോയാ പയർ ഏകദേശം ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും. സോയാ പയറിൽ ധാരാളം ജീവകങ്ങൾ, അമിനോ ആസിഡുകൾ ലവണങ്ങൾ, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ സോയാപാൽ ഉണ്ടാക്കി ഉപയോഗപ്രദമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...