ഇളകൊള്ളൂർ : സ്‌കൂള്‍ തോട്ടത്തില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി. കാർഷിക വികസന വകുപ്പ് സ്കൂളുകളിൽ കൃഷിത്തോട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രമാടം കൃഷി ഭവന്റെയും കോന്നി മോഡൽ അഗ്രോ സർവീസ് സെന്ററിന്റെയും അഭിമുഖത്തിൽ ഇളകൊള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്‌കൂളിൽ തയ്യാറാക്കിയ കൃഷി തോട്ടത്തിന്റെ വിളവെടുപ്പ് ഇന്ന് നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി, അഗ്രോ സർവീസ് സെന്റർ റിട്ടയേർഡ് കമ്മീഷൻ വത്സല കുമാരി, പ്രവീണ എന്നിവർ സംസാരിച്ചു.
സ്‌കൂള്‍ തോട്ടത്തില്‍ പച്ചക്കറി വിളവെടുപ്പ് നടന്നു
RECENT NEWS
Advertisment

























