ഷുഹൈബ്, കൃപേഷ്, ശരത്​ലാൽ അനുസ്മരണം

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : രാഷ്ട്രീയവൈരികളാല്‍ ദാരുണമായി കൊല്ലചെയ്യപ്പെട്ട ഷുഹൈബ് ,കൃപേഷ് , ശരത് ലാല്‍ എന്നിവരെ അനുസ്മരിച്ചു. യൂത്ത് കോൺഗ്രസ് നാറാണംമൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പതാകയേന്തി എന്ന കുറ്റം ആരോപിച്ച് നിരപരാധികളായ ചെറുപ്പക്കാരെ കൊന്നൊടുക്കുവാൻ സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചപ്പോൾ അതിൽ പ്രതികളായവരെ സംരക്ഷിക്കാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കോടിക്കണക്കിന് രൂപ ചെലവാക്കി കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇന്ന് സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും ഗുണ്ടാവിളയാട്ടവും ബോംബേറുകളും എന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷിജോ ചേന്നമല അദ്ധ്യക്ഷത വഹിച്ചു. സണ്ണി മാത്യു, രാജൻ നീറംപ്ലാക്കൽ, പ്രമോദ് മന്ദമരുതി, അഡ്വ സാംജി ഇടമുറി, ബീനാ ജോബി, ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, നീതു സാബു, സുനിൽ കിഴക്കേചരുവിൽ, സുനിൽ. പി. ജോൺ, നിധിൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...

പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും...