Tuesday, May 7, 2024 7:01 pm

പച്ചക്കറി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലേക്ക് എത്തിക്കും ; മന്ത്രി പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പച്ചക്കറികളുടെ വിലക്കയറ്റത്തിന് പരിഹാരം കാണാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇടങ്ങളില്‍ തന്നെ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി പ്രസാദ്. പട്ടണക്കാട് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അരികളില്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ നിരവധി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും കര്‍ഷകരാകേണ്ട കാലഘട്ടമാണിത്. ഭക്ഷിക്കുന്ന എല്ലാവരും കൃഷി ചെയ്യാനും ബാധ്യസ്ഥരാണ്. സംസ്ഥാനത്തൊട്ടാകെ കാര്‍ഷിക ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയ പ്രതാപന്‍, വി കെ സാബു, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുജ ഈപ്പന്‍, കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റേയ്ച്ചല്‍ സോഫിയ അലക്സാണ്ടര്‍, പട്ടണക്കാട് കൃഷി ഓഫീസര്‍ ആര്‍ അശ്വതി, പി ജി പുരുഷോത്തമന്‍, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെസ്റ്റ്‌ നൈൽ പനി ; രോഗ ബാധിതരുടെ എണ്ണം 11 ആയി

0
കോഴിക്കോട്: സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി....

പുലിയെ പേടിക്കാതെ കുട്ടികൾക്ക് എത്താനാകണം ; പൊൻമുടി യുപി സ്കൂൾ വിഷയത്തില്‍ കര്‍ശന നിലപാടുമായി...

0
തിരുവനന്തപുരം: പൊൻമുടി ഗവൺമെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങൾ...

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ യുവതി ചികിത്സയ്ക്കായി പണപിരിവിന് ഒരുങ്ങുന്നു

0
കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിന...

തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നഴ്സസ് വാരാഘോഷത്തിന് തുടക്കമായി

0
പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആരോഗ്യവകുപ്പിലെ ഗവണ്‍മെന്റ്...