കുറുവാ സംഘത്തില്‍ ഉള്‍പ്പെട്ട ആളെന്ന് സംശയം ; മധ്യവയസ്‌ക്കനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : കുറുവാ സംഘത്തില്‍പ്പെട്ട ആളെന്ന സംശയത്തില്‍  മധ്യവയസ്‌ക്കനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെമ്പള്ളിയില്‍ നിന്നും കടപ്പൂര് ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. കടപ്പൂര് എസ്എന്‍ഡിപി ക്ക് സമീപമാണ് ഇയാളെ നാട്ടുകാര്‍ തടഞ്ഞു വെച്ചത്. തമിഴ് ഭാഷയാണ് ഇയാള്‍ സംസാരിക്കുന്നത്‌. എന്നാല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ സംസാരിക്കുന്നത്. കോയമ്പത്തൂരേക്ക് പോകുകയാണെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്.

സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞു വെയ്ക്കുകയും വാര്‍ഡ് മെമ്പറെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ മെമ്പര്‍ കുറവിലങ്ങാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഒരു ഷേവിങ് സെറ്റും കണ്ണാടിയും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...