ഓണക്കാലത്ത്‌ പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓണക്കാലത്ത്‌ പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്‌. കഴിഞ്ഞ ഒരാഴ്‌ചകൊണ്ട്‌ വില ഇരട്ടിയോളമായി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കാലംതെറ്റി പെയ്‌ത മഴയും കേരളത്തില്‍ വിളവു കുറഞ്ഞതുമാണു വിലകൂടാന്‍ കാരണമായി പറയുന്നത്‌. എന്നാല്‍ തമിഴ്‌നാട്ടില്‍ പച്ചക്കറികള്‍ക്ക്‌ വലിയ വില ഉയര്‍ന്നിട്ടില്ലെന്നും ഓണംമുന്നില്‍ കണ്ട്‌ ഇടനിലക്കാരും കച്ചവടക്കാരും വില കൂട്ടിയതാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. മഴ കോരിച്ചൊരിഞ്ഞതോടെ സംസ്‌ഥാനത്ത്‌ ഉല്‍പ്പാദനം കുറഞ്ഞതുകൊണ്ട്‌ നാടന്‍ ഇനങ്ങള്‍ക്കും വില കൂടുതലാണ്‌. കാരറ്റ്‌, ബീന്‍സ്‌, വെണ്ടക്ക, മുരിങ്ങയ്‌ക്ക നാരങ്ങ, പയര്‍ എന്നിവയ്‌ക്ക്‌ കിലോയ്‌ക്ക്‌ നൂറു രൂപ കടന്നു. ഏത്തയ്‌ക്ക, ഞാലിപ്പൂവന്‍ പഴങ്ങള്‍ക്കും വില കൂടുതലാണ്‌.

ഒരാഴ്‌ചമുമ്പുള്ള വില – നിലവിലെ വില
പയര്‍ – 60- 100
വെണ്ടക്ക – 50 – 100
പാവയ്‌ക്ക – 70- 100
ബീന്‍സ്‌ – 80- 100
കാരറ്റ്‌ – 80- 120
ബീറ്റ്‌ റൂട്ട്‌ – 50-70
കാപ്‌സിക്കം – 80- 120
മുരിങ്ങ – 80- 120
പച്ചമുളക്‌ – 40 -60
മാങ്ങ – 50- 100
ചെറുനാരങ്ങ – 60-140
കോളിഫ്‌ളവര്‍ – 50-70

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...