കോവിഡ് വ്യാപനo : വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. 2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു.

ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച്‌ 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹനങ്ങളുടെ ഉടമകള്‍ അടക്കം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇത് നാലാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഡിസംബര്‍ വരെ കാലാവധി നീട്ടിയത്.

സ്വകാര്യ ബസുടമകള്‍ അടക്കമുള്ള വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് സ്വകാര്യ ബസുടമകള്‍ ഒരു ലക്ഷത്തോളം രൂപ ചെലവഴിക്കണം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വരുമാനം കുറവാണ്. ഈ പശ്ചാത്തലത്തില്‍ ഒരു ലക്ഷം രൂപ എടുക്കേണ്ടി വരുന്നത്‌അമിത സാമ്ബത്തിക ഭാരമായി മാറുമെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...