വീടിനോട് ചേർന്ന ഷെഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനം കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

മണ്ണഞ്ചേരി : വീടിനോട് ചേര്‍ന്ന ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനം കത്തിനശിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡ്‌ അയ്യന്‍കുളങ്ങരയില്‍ താമസിക്കുന്ന ബിജുമോന്റെ വാഹനങ്ങളാണ് കത്തിനശിച്ചത്. ഐഷര്‍ ട്രാവലറും മാരുതി സുസുക്കി വാഗണ്‍ ആര്‍ കാറിനുമാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന കൃത്യസമയത്ത് എത്തിച്ചേര്‍ന്നാല്‍ വീട് സംരക്ഷിക്കാന്‍ സാധിച്ചു.

വീടിന് മുന്നിലെ ഷെഡില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഓടികൂടിയെങ്കിലും തീ അണയ്ക്കാന്‍ സാധിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനക്ക് തീ അണക്കാന്‍ സാധിച്ചത്. തീപിടുത്തത്തില്‍ എട്ട് ലക്ഷത്തിനുമേല്‍ നഷ്ടം വന്നതായി ബിജു പറയുന്നു. പകല്‍ ആയതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അഗ്നിശമനസേന പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...