കാസർകോട് നിന്നും കാണാതായ വാഹനം തമിഴ്നാട് മേട്ടുപ്പാളയത്ത് കണ്ടെത്തി ; മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ജിപിഎസ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർകോട് നിന്നും കാണാതായ വാഹനം തമിഴ്നാട് മേട്ടുപ്പാളയത്ത് കണ്ടെത്തി. 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ഇസത്ത് നഗർ സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാൾ ഉപയോഗിച്ച് വന്ന മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതുമായ ടൊയോട്ട ഗ്ലൻസ കാറും കാറിലുണ്ടായിരുന്ന 32000 രൂപയുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വിദ്യാനഗർ പോലീസ് കാറിന്റെ ജി പി എസ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ കൂടി ഓടിച്ച് പോകുന്നതായി കണ്ടെത്തി.

ഈ വിവരം കാസർകോട് പോലീസ് പാലക്കാട് പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അഗളി പോലീസ് വാഹനം തമിഴ്നാട് മേട്ടുപ്പാളയത്തു വെച്ച് പിടികൂടി. കേസിലെ മൂന്നാം പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി അസറുദ്ധീൻ(36) നെ വാഹനമുൾപ്പെടെ പിടികൂടി. പോലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുന്ന സമയം കാറിന്റെ ഒറിജിനൽ നമ്പർ പ്ലെയ്റ്റ് മാറ്റി തമിഴ്നാട് രജിസ്റ്ററേഷൻ നമ്പർ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...