റിയാദ് : സൗദി അറേബ്യയില്‍ ആഭ്യന്തര വകുപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ അബ്ഷറിലൂടെ വാഹന രജിസ്ട്രേഷനും വാഹന കൈമാറ്റവും നടത്താന്‍ അവസരം. അബ്ഷറിന്റെ പരിഷ്‌ക്കരിച്ച പതിപ്പിലാണ് ഇതടക്കമുളള പുതിയ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന 350 സേവനങ്ങളാണ് ഇപ്പോള്‍ ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുന്നത്. പുതിയതായി 8 സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അബ്ഷർ പരിഷ്കരിച്ചിരിക്കുന്നത്. ഇതോടെയാണ് വാഹന രജിസ്ട്രേഷനും വില്‍പ്പനയും കൂടി ഈ പ്ലാറ്റ്‌ഫോമിലൂടെ നടത്താനുളള അവസരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. കാര്‍ ഷോറൂമുകളില്‍ നിന്ന് വാഹന രജിസ്ട്രേഷന്‍ ഇഷ്യു ചെയ്യല്‍, കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റല്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ വാഹന ഉടമസ്ഥാവകാശ കൈമാറ്റം, ബൈക്ക് ഉടമസ്ഥാവകാശമാറ്റം എന്നിവ അബ്ഷർ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകും.
സൗദി പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും പുറമേ സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം അബ്ഷറിലൂടെ അതിവേഗത്തില്‍ ലഭ്യമാണ്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയും അബ്ഷർ മൊബൈല്‍ ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്ന ഒറ്റത്തവണ ഒടിപി ഉപയോഗിച്ച് സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































