വാഹനവില ഇനിയും വർധിക്കും ; കാരണം ഇതാണ്…

For full experience, Download our mobile application:
Get it on Google Play

ബിഎസ് 7 വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കാനും അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി രാജ്യത്തെ വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2025 മുതൽ നടപ്പിലാക്കാൻ പോകുന്ന യൂറോ 7 മാനദണ്ഡങ്ങൾ പാലിക്കാനാണ് വാഹന നിർമ്മാതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചത്. ബിഎസ് 7 മാനദണ്ഡങ്ങളെക്കുറിച്ച് സർക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ നിർമ്മാതാക്കൾ കാത്തിരിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. ബിഎസ് 7 വാഹനങ്ങളുടെ നിർമ്മാണത്തിനായി ഗവേഷണം നടത്താൻ നിങ്ങളുടെ സ്വന്തം തലത്തിൽ നിന്ന് ആരംഭിക്കണമെന്നും ഗഡ്കരി പറഞ്ഞു.

ഈ സാഹചര്യത്തിൽ ബിഎസ് 7 രാജ്യത്തെ വാഹനങ്ങളെയും വാഹന വിപണിയെയും നിർമ്മാതാക്കളെയും ഉടമകളെയുമൊക്കെ എങ്ങനെ ബാധിക്കും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?. നിലവിൽ ഇന്ത്യയിലെ എല്ലാ കാർ നിർമ്മാതാക്കളും നിലവിലെ ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ വിൽക്കുന്നു. ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം അടുത്തിടെയാണ് നടപ്പാക്കിയത്. 2020-ൽ BS4-ൽ നിന്ന് നേരിട്ടായിരുന്നു ബിഎസ്6 ലേക്ക് മാറിയത്. ബിഎസ് മാനദണ്ഡങ്ങൾ പ്രധാനമായും യൂറോ മാനദണ്ഡങ്ങളുടെ പകർപ്പാണ്. ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുടെ വരവ് ഇന്ത്യൻ വാഹന വിപണിയിൽ വലിയ വിപ്ലവമാണ് സൃഷ്‍ടിച്ചത്. പല പ്രമുഖ ബ്രാൻഡുകളുടെ മോഡൽ നിരയിൽ നിന്നും ഡീസൽ എഞ്ചിനുകൾ ഇല്ലാതായത് ഈ ചട്ടങ്ങളുടെ വരവോടെ ആയിരുന്നു. മാത്രമല്ല ഇതോടെ വാഹന വിലയിലും വൻതോതിൽ വർദ്ധനവ് സംഭവിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് യൂറോ 7 എമിഷൻ മാനദണ്ഡങ്ങൾ നടപ്പാക്കുക. ആദ്യ ഘട്ടം 2025 ലും രണ്ടാം ഘട്ടം 2027 ലും നടപ്പിലാക്കും. 2027 ഓടെ ഇന്ത്യ BS7 ലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ യൂറോ 7 മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബിഎസ് 7 മാനദണ്ഡങ്ങൾക്കും സർക്കാർ ഉടൻ ഒരു പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കാമെന്ന് കാർ ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...