വാഹനം മോഷ്ടിച്ച്‌ രൂപമാറ്റം വരുത്തി വില്‍പ്പന ; സംഘത്തിലെ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : വാഹനം മോഷ്ടിച്ച്‌ രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ(56 )യാണ് എടത്തല പോലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളയാഴ്ച എടത്തലയില്‍ നിന്ന് ടിപ്പറും, ഗുഡ്സ് ആപ്പയും മോഷ്ടിച്ച കേസ്സിലാണ് ഇയാള്‍ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങള്‍ പൊള്ളാച്ചിയില്‍ നിന്നും കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെക്കുറിച്ച്‌ കുടി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കേരളത്തില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച്‌ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി നമ്പറും രൂപവും മാറ്റി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ രവി മാണിക്യനെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എസ് പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്‌പി .ടി.എസ് സിനോജ് എടത്തല പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.സിനോദ്, സി പി ഒ കെ.എസ് മുഹമ്മദ് റഫിക്ക് എന്നിവര്‍ ചേര്‍ന്നാന്ന് പ്രതിയെ പിടികൂടിയത്. ആലുവ ഭാഗത്ത് നിന്ന് വാഹനങ്ങള്‍ കാണാതായത് സംബന്ധിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും എസ് പി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....