കോണ്‍ക്രീറ്റ് ചെയ്ത രാത്രിയില്‍ റോഡിലൂടെ വാഹനം കയറ്റിയിറക്കി ; പരാതി നല്‍കുമെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനൊടുവില്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡില്‍, നിര്‍മ്മാണം നടന്ന രാത്രിയില്‍ തന്നെ വാഹനം കയറ്റിയിറക്കി റോഡ്‌ നശിപ്പിച്ചതിനെതിരെ പരാതി നല്‍കുമെന്ന് പ്രദേശവാസികള്‍. തണ്ണിത്തോട് സ്റ്റേഡിയം റോഡിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ബൈക്കില്‍ എത്തിയ ചെറുപ്പക്കാര്‍ കോണ്‍ക്രീറ്റ് ഉറക്കുന്നതിന് മുമ്പ്  വാഹനം കയറ്റിയിറക്കി റോഡ്‌ നശിപ്പിച്ചത്. റവന്യു മന്ത്രി കെ.രാജന്‍, അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവരുടെ ശ്രമഫലമായാണ്‌ റോഡിന് പത്ത് ലക്ഷം രൂപ തുക അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്. റോഡ്‌ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതുവഴി വാഹനങ്ങള്‍ കൊണ്ടുപോകരുത് എന്ന് കാണിച്ച് സ്ഥലത്ത് ബോര്‍ഡ് സ്ഥാപിക്കുകയും സമൂഹ മാധ്യമങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഇതിനോട് നാട്ടുകാര്‍ പൂര്‍ണ്ണമായി സഹകരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് തണ്ണിത്തോട്ടിലെ പ്രദേശവാസികളായ രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഇരുചക്ര വാഹനം കയറ്റി ഇറക്കി റോഡ്‌ നശിപ്പിച്ചത്. ഇത് തടയാന്‍ എത്തിയവരെ ഇവര്‍ അസഭ്യം പറഞ്ഞതായും അറിയുന്നു. റോഡില്‍ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും ഇവര്‍ ഇളക്കി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....