ആറാട്ടിനെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ചു ; നിരവധി വാഹനങ്ങളും തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ചാരുംമൂട് കുടശ്ശനാട് ക്ഷേത്രത്തില്‍ ആറാട്ടിന് എത്തിച്ച ആന  ഇടഞ്ഞതിനെ തുടര്‍ന്ന് പാപ്പാനെ ആക്രമിച്ചു. നിരവധി വാഹനങ്ങളും തകര്‍ത്തു. കഴിഞ്ഞ രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം നടന്നത്. കുടശ്ശനാട് തിരുമണി മംഗലം മഹാദേവക്ഷേത്രത്തില്‍ എത്തിച്ച കൊല്ലം പാലയ്കാപറമ്പില്‍ നിന്നുള്ള ആനയാണ് ഇടഞ്ഞത്. ആന പാപ്പാന്‍ മണിയെ പുറത്ത് നിന്ന് കുടഞ്ഞ് താഴെയിടുകയും പാപ്പാനെ തുമ്പിക്കയ്യില്‍ എടുത്ത് എറിയുകയും ചെയ്തു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലാനകള്‍ ആയിരുന്നു ആറാട്ടിന് ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം വിരണ്ടോടിയ ആന റോഡില്‍ ഉണ്ടായിരുന്ന മൂന്നു വാഹനങ്ങള്‍ പൂര്‍ണ്ണമായി തകര്‍ത്തു.  മൂന്നു മണിക്കൂറിലേറെ ആന റോഡില്‍ നിലയുറപ്പിച്ചിരുന്നു. പിന്നീട് എലിഫന്‍റ്സ്ക്വാഡ്, ഫയര്‍ ഫോഴ്സ്, നൂറനാട് പോലീസ് എന്നിവര്‍ സ്ഥലത്തെത്തി ആനയെ മയക്ക് വെടി വെച്ച് തളയ്ക്കുകയായിരുന്നു. ക്ഷേത്ര പരിസരത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....