കൊച്ചി : കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലശേരിക്കനാലിലെ പ്രവർത്തന പുരോഗതി റിപ്പോർട്ടും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കാൻ സ്വീകരിച്ച നടപടിയും കലക്ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും. കാന ശുചീകരണത്തിനായി ഡ്രെഡ്ജിങിന് ഉപയോഗിക്കുന്ന മെഷീൻ്റെ അവസ്ഥയിൽ കൊച്ചി കോർപ്പറേഷനും റിപ്പോർട്ട് നൽകും. ജില്ലയിൽ കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മഴയിൽ പലസ്ഥലങ്ങളും വെള്ളത്തിലായിരുന്നു. കാനശുചീകരണം പലയിടത്തും പൂർത്തിയായിട്ടില്ലെന്ന് അമിക്യസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉച്ചയ്ക്ക് 1.45 നാണ് ഹര്‍ജി പരിഗണിക്കുക.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.