എട്ടുകടവ് – കോഴാപുഞ്ച റോഡില്‍ വെള്ളക്കെട്ട് ; വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എട്ടുകടവ് – കോഴാപുഞ്ച റോഡിലൂടെ നടന്നുപോകാൻ പോലും ഇടമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. പലയിടത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വാഹന യാത്രക്കാർക്കും റോഡിലൂടെ പോകുന്നത് ദുരിതമായിരിക്കുകയാണ്. കുറ്റൂർ പഞ്ചായത്തിലെ 14 -ാം വാർഡിലൂടെ കടന്നുപോകുന്ന വഴിയാണിത്. 15 വർഷങ്ങൾക്ക് മുമ്പാണ് റോഡ് ടാറിംഗ് നടത്തിയത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. ടാറിംഗ് പൊളിഞ്ഞു റോഡിൽ മുഴുവൻ ഇപ്പോൾ കുഴികൾ രൂപപ്പെട്ട് തകർച്ച പൂർണ്ണമായിരിക്കുകയാണ്. റോഡിന്റെ ഒരു കിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. റോഡരുകിലായി അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മഴക്കാലത്ത് ചെളിവെള്ളം നിറഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര അതിദുഷ്ക്കരമാണ്. ജനപ്രതിനിധികളോട് പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. റോഡിന്റെ അറ്റകുറ്റപ്പണി ഉടനെ നടത്തുമെന്ന് വാർഡ് മെമ്പർ ഉൾപ്പടെയുള്ളവർ ഉറപ്പ്‌ നൽകാൻ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പണികൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...