അനുവാദം ചോദിച്ചില്ല ; ഫ്ലക്സ് ബോർഡിൽ നിന്ന് സ്വന്തം ചിത്രം വെട്ടി മാറ്റി വെള്ളനാട് ശശി

For full experience, Download our mobile application:
Get it on Google Play

വെള്ളനാട് : പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ നിന്ന് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി സ്വന്തം ചിത്രം വെട്ടി മാറ്റി. തന്റെ അനുവാദം ഇല്ലാതെ പരിപാടിയുടെ നോട്ടിസിൽ പേരും വച്ചതും ഫ്ലക്സ് ബോർഡിൽ ചിത്രം വെച്ചതും ആണ് ശശിയെ ചെ‌ാടിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പഞ്ചായത്ത് ഓഫിസിന് മുന്നിലും വെള്ളനാട് ജം‌ക്‌ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടി മാറ്റിയത്. പരിപാടിയിൽ ശശി പങ്കെടുത്തതുമില്ല.

മുൻപ് കിടങ്ങുമ്മൽ സബ് സെന്ററിൽ ആദ്യം ഉദ്ഘാടനം നടത്തിയെന്ന് കാണിച്ച് ശശി സ്ഥാപിച്ച ശിലാഫലകം മാറ്റി പഞ്ചായത്ത് വീണ്ടും ഉദ്ഘാടനം നടത്തി ശിലാഫലകം സ്ഥാപിച്ചിരുന്നു. ഈ ശിലാഫലകം ശശി തകർത്തതിനെതുടർന്ന് കേസാവുകയും ശശി റിമാൻഡിലാവുകയും ചെയ്തിരുന്നു. വെള്ളനാട് ശശിയുടെ പാർട്ടിയായ കോൺഗ്രസ് ആണ് പഞ്ചായത്ത് ഭരണസമിതിയും. അതേസമയം പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തോടെയും കോൺഗ്രസ് മേൽഘടകത്തിന്റെയും അനുവാദത്തോടെയും ആണ് പരിപാടി സംഘടിപ്പിച്ചത് എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...