ലീ​ഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി ; മലബാർ കലാപവും മാറാടും മറക്കില്ലെന്ന് ലേഖനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. യോ​ഗനാദം എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി ലേഖനത്തിൽ ആരോപണമുന്നയിക്കുന്നു. ലീഗിന്റെ മതേതര നിലപാടിനെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കിയെന്നും മുസ്ലിം ലീഗിന്റെ വർഗീയതയെ എതിർത്തതിന് തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പറയുന്നു. യുഡിഎഫ് അധികാരത്തിലേറും മുൻപ് മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിൻ്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സർക്കാർ കൂട്ട് നിൽക്കുമോ എന്ന് കാത്തിരുന്ന് കാണാം. ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും മുസ്ലീം ലീഗിൻ്റെ മുഖ്യശത്രുക്കൾ. കെ എം ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഷാജിയെ മന്ത്രി ആക്കിയാൽ മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗ് നിലപാടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മതേതര സമൂഹത്തിന് മുന്നിൽ മുസ്ലീം ലീഗിൻ്റെ ഉടുമുണ്ട് അഴിഞ്ഞു. മുസ്ലിം ലീഗ് അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടം മാത്രം.

ലീഗ് അഭിനയിക്കുന്ന മതേതരം കപടനാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമർശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാർ കലാപം നടന്ന നാട്ടിലാണ് ലീഗ് വളർന്നു പന്തലിച്ചത്. കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപ്പോവില്ല. മാറാട് കലാപത്തിന് പിന്നിലെ കൈകൾ ആരുടേതെന്ന് നന്നായി അറിയാം. സമുദായത്തെ തകർക്കാൻ ഏത് കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യുമെന്നും വെളളാപ്പള്ളി നടേശൻ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...