തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

കോട്ട: രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു. രാജസ്ഥാനിലെ കോട്ടക്ക് സമീപം ഇന്ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം നടന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. യാത്രക്കാരെ യാത്രക്കാരെ ട്രെയിനിൽ നിന്നും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനിലെ ബി വൺ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നും പിന്നീട് മറ്റ് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. തുടർന്ന് സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്ന് എല്ലാവരും വേഗത്തിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. മലയാളികളടക്കം നിരവധി പേര്‍ ഈ ട്രെയിനിൽ യാത്രക്കാരായുണ്ടായിരുന്നു.

ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും ആർക്കും പരിക്കുകളോ മറ്റ് അപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. നിലവിൽ തീ അണയ്ക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ തീപിടിത്തത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....