കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ശബരിമലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല. വേറെയും മന്ത്രിമാരില്ലേ?

ഗണേഷ് കുമാർ രാജിവെക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവെക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? ഈഴവരെ വളരാൻ ചില ശക്തികൾ അനുവദിക്കുന്നില്ല- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലിം ലീ​ഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലിം ഉന്നമനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മത പാർട്ടിയാണ്. മുസ്ലിം ഉന്നമനം മാത്രമാണ് അവരുടെ ലക്ഷ്യം. മുസ്ലിം സമുദായത്തിന് അനുകൂലമായുള്ള ഭരണമാണ് ലീഗിന്‍റെ ലക്ഷ്യം. മുസ്ലിം സംഘടനകൾക്ക് മസിൽ പവറും മണി പവറുമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...