രാജ്യസഭ സീറ്റ് : എന്തിനാണ് ഇങ്ങനെ ജാതി പറയുന്നത് ? ; വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കായംകുളം : രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ച മഹിള കോണ്‍ഗ്രസ് നേതാവിന് ന്യൂനപക്ഷമായതിനാലാണ് അവസരം നല്‍കിയതെന്ന നിലപാടിനോട് യോജിപ്പില്ലെന്നും എന്തിനാണ് ഇങ്ങനെ ജാതി പറയുന്നതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തിയൂരില്‍ മേട്ടുതറ നാരായണന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് അവര്‍ക്കിഷ്ടമുള്ളവരെ സ്ഥാനാര്‍ഥിയാക്കാം. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ച മഹിള കോണ്‍ഗ്രസ് നേതാവിന് അതിന് യോഗ്യതയുണ്ട്.

എന്നാല്‍ ന്യൂനപക്ഷമായതിനാലാണ് അവസരം നല്‍കിയതെന്ന നിലപാടിനോട് യോജിപ്പില്ല. എന്തിനാണ് ഇങ്ങനെ ജാതി പറയുന്നത്. എല്ലാവരെയും സോദര ചിന്തയോടെ കാണാന്‍ കഴിയണം. എന്നാല്‍ സോദര ചിന്ത പറയുന്നവര്‍ എല്ലാ രംഗത്തും അവഗണിക്കപ്പെടുന്നു. സംഘടിത വോട്ട് ബാങ്കുകാരാണ് രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. സമീര്‍, ശ്രീജിത്ത് പത്തിയൂര്‍, എസ്. സലിം കുമാര്‍, പ്രദീപ് ലാല്‍ , ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...