വെമ്പായം ബാറിലുണ്ടായ ആക്രമണം ; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ബാറിലെ സംഘർഷത്തിൽ ഒരാൾ മരിച്ചു. പ്രതി അനീഷിനെ മർദിച്ച നവാസാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തേക്കട കാരംകോട് രാമൻപറമ്പ് കുട്ടതട്ടി സ്വദേശിയാണ് നവാസ്. പെട്രോൾ ഒഴിച്ച് തീയിട്ടുള്ള ആക്രമണത്തിൽ മാരകമായി പൊള്ളലേറ്റ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്. പ്രതി അനീഷും പരുക്കേറ്റ നാല് പേരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്ക് പോയതെന്നാണ് എഫ്‌ഐആർ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.

ബാറിലെ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതി അനീഷ് കാനിൽ പെട്രോൾ കൊണ്ടുവരുന്നതും ആളുകളുടെ ദേഹത്ത് തീ പടരുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. പെട്രോൾ ഒഴിച്ച് തീയിട്ടുള്ള ആക്രമണത്തിൽ മാരകമായി പൊള്ളലേറ്റ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാറിന് സമീപത്തുള്ള പമ്പിൽ നിന്നാണ് അനീഷ് പെട്രോൾ വാങ്ങി അകത്ത് കൊണ്ടുവന്നത്. സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് പെട്രോളുമായി ശ്രീവത്സവം ബാറിലെ എസി മുറിയിലേക്ക് മുന്നോട്ട് പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ചിലർ അപ്പോൾ തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...