പെരുമ്പാവൂര്‍ വെങ്ങോലയില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോലയില്‍ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. ആക്രമണത്തില്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ചു. വെങ്ങോല ചെമ്പാരത്തുകുന്ന് പളളിക്ക് സമീപം താമസിക്കുന്ന ഏലവുംകുടി സുധീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു. വീടിന്റെ മുന്‍വശം നിറയെ കരിയും പുകയും നിറഞ്ഞ നിലയിലായിരുന്നു.

കൂടാതെ സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങളും ചിതറിക്കിടപ്പുണ്ട്. സിറ്റൗട്ടില്‍ മുളകുപൊടിയും വിതറിയിരുന്നു. തോട്ടയാണ് എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പെരുമ്പാവൂ‍ര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാര്‍ഖണ്ഡിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം അടിച്ചമർത്തരുതെന്ന് രാഹുൽ ഗാന്ധി; സംഘർഷാവസ്ഥയിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള...

ആലപ്പുഴയിൽ മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

0
ഹരിപ്പാട്: ആലപ്പുഴ വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ആറാട്ടുപുഴ തറയിൽക്കടവ് കുറിയപ്പശ്ശേരി...

അജിത് ഡോവലിന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയയാൾ അറസ്റ്റിൽ

0
പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അണ്ടർകവർ ഏജന്റ് ആണെന്ന്...

2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...