വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം : പ്രതി അഫാൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇയാളെ മരുന്ന്, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പരിശോധിക്കുക. ഒരു മാസമായി മദ്യപിക്കാറുണ്ടെന്നും, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഇയാൾ വെളിപ്പെടുത്തി. എന്നാൽ, പ്രതി ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതിനുള്ള തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഏത് തരത്തിലുള്ള ലഹരിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് ഡി വൈ എസ് പി അരുൺ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ലത്തീഫിൻ്റെ വീട്ടിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്.

പ്രതി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. മൽപ്പിടിത്തം നടന്ന ലക്ഷണങ്ങളാണ് കാണാൻ സാധിക്കുന്നത്. നെഞ്ചിന് മുകളിലാണ് മർദ്ദനമേറ്റിരിക്കുന്നത്. അലമാര കുത്തിപ്പൊളിക്കാൻ പ്രതി ശ്രമിച്ചിരുന്നു. ലത്തീഫിനെയാണ് ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇതിന് കാരണമെന്താണെന്ന് പോലീസ് അന്വേഷിക്കുകയാണ്. ഒരു മാസമായി മദ്യപിച്ചിരുന്നുവെന്ന് അഫാൻ ഡോക്ടർമാരോട് സമ്മതിച്ചു. ഫർസാനയുമായുള്ള ബന്ധത്തിൽ ലത്തീഫ് ഇടപെട്ടത് അഫാനെ പ്രകോപിതനാക്കിയെന്നാണ് സംശയിക്കുന്നത്. അതേസമയം, ഇയാൾ മുത്തശ്ശിയെ കൊലപ്പെടുത്തി മടങ്ങുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തായി. 9 മിനിറ്റിനകം തന്നെ കൊല നടത്തി ഇയാൾ മടങ്ങി.

സ്വന്തം സഹോദരനെയും, പ്രായമായ മുത്തശ്ശിയേയും ഉൾപ്പെടെ അഞ്ച് പേരെയാണ് അഫാൻ എന്ന 23കാരൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇത് സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാണെന്ന് പോലീസ് കരുതുന്നില്ല. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന കാര്യം സി സി ടി വി ദൃശ്യങ്ങളിലൂടെ ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. മൂന്ന് സ്റ്റേഷൻ പരിധികളിലായി 6 മണിക്കൂറിനിടയിലാണ് 5 കൊലപാതകങ്ങളും നടന്നത്. അതിനാൽ തന്നെ വ്യത്യസ്ത സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തുന്നത്. അതേസമയം, കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. അഫ്സാൻ്റെ തലയ്ക്ക് ചുറ്റും മുറിവുണ്ട്. തലയുടെ ഒരു വശത്ത് ടി മോഡലിൽ മുറിവുണ്ട്. തുടർച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്നാണ് വിലയിരുത്തൽ. ഫർസാനയുടെ നെറ്റിയിലെ മുറിവ് ആഴത്തിലുള്ളതാണ്. മുത്തശ്ശിയായ സൽമാ ബീവിയുടെ തലയുടെ പിൻഭാഗത്ത് മാരകമായ പരിക്കാണ് ഏറ്റിരിക്കുന്നത്. കമ്മലുകൾ മൃതദേഹത്തിൽ തന്നെ ഉണ്ട്. ലത്തീഫിന്‍റെ വീട്ടില്‍ മൽപ്പിടിത്തം നടന്നതിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അലമാര തുറന്ന നിലയിൽ ആയിരുന്നുവെന്നാണ് നെടുമങ്ങാട് ഡി വൈ എസ് പി അരുൺ മാധ്യമങ്ങളോട് പറഞ്ഞത്. പ്രതി കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട കണ്ടെത്തി.

അഫാൻ ഏത് തരത്തിലുള്ള ലഹരിയാണ് ഉപയോഗിച്ചത് എന്നറിയാൻ രക്ത പരിശോധന നടത്തും. ഇയാൾ നടത്തിയ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുമെന്നും, മാനസിക നില പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പ്രതി അസ്വസ്ഥത കാണിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ല എന്നാണ് ഇവർ അറിയിക്കുന്നത്. മരുന്ന് കുത്തിയ കാനുല അഫാൻ ഊരിക്കളഞ്ഞു. എലിവിഷം കഴിച്ചെന്നാണ് പ്രതി മൊഴി നൽകിയിട്ടുള്ളത് എന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാന്നെനും, നിരീക്ഷണം തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുന്നത് റൂറൽ എസ് പിയുടെ നേതൃത്വത്തിലാണ്. ഇയാൾ ലഹരി ഉപയോഗിച്ചതായി ഇതുവരെയും തെളിഞ്ഞിട്ടില്ലെന്നും, രക്തം പരിശോധനയ്ക്കായി നൽകിയെന്നും പോലീസ് പ്രതികരിച്ചു. അതേസമയം, മരണപ്പെട്ട 5 പേരുടെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ചികിത്സയിലുള്ള അഫാൻ്റെ മാതാവ് ഷെമി അതീവ ഗുരുതരാവസ്ഥയിലാണ്.

പ്രതി അരുംകൊലകൾ നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. 6 മണിക്കൂറിനുള്ളിൽ നടത്തിയത് 5 കൊലപാതകങ്ങൾ ആണ്. അഫാൻ ഇന്നലെ രാവിലെ ആദ്യം ആക്രമിച്ചത് ഉമ്മയെയാണ്. 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഇവരോട് ഇയാൾ പണം ആവശ്യപ്പെടുകയും, നൽകാത്തതിനാൽ ആക്രമിക്കുകയുമായിരുന്നു. 1.15നാണ് മുത്തശ്ശിയായ സൽമയെ ആക്രമിച്ചത്. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയ വേളയിലാണ് ലത്തീഫ് വിളിക്കുന്നത്. എല്ലാം മനസിലായെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെയും കൊലപ്പെടുത്താൻ തീരുമാനിച്ചു. വെഞ്ഞാറമൂട് നിന്നും ചുറ്റികയും വാങ്ങി വൈകീട്ട് 3 മണിയോടെ ഇയാൾ പിതാവിൻ്റെ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു. ചുറ്റിക കൊണ്ട് കൊലപാതകങ്ങൾ നടത്തി. തുടർന്ന് സഹോദരൻ അഫ്സാനെയും കൊന്നു. പരീക്ഷ കഴിഞ്ഞെത്തിയ അനിയൻ ഉമ്മയെ അന്വേഷിച്ചപ്പോൾ വീട്ടിനുള്ളിൽ കയറ്റി ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. തുടർന്ന് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. പെൺസുഹൃത്തിനെയും ഇയാൾ കൊലപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...