Tuesday, April 8, 2025 9:00 pm

എട്ടുനോമ്പിന്റെ ധന്യതയിൽ വെൺമണി പള്ളി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പാരമ്പര്യ പെരുമകൊണ്ടും ആധ്യാത്മിക ചൈതന്യം കൊണ്ടും പരിലസിക്കുന്ന വെൺമണി സെയിന്റ്.മേരീസ് ഓർത്തഡോൿസ് ഇടവകയുടെ പെരുന്നാളിന് തുടക്കമായി. സെപ്തംബര്‍ 1മുതൽ 8 വരെ വിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പിലേക്ക് പ്രവേശിച്ചു. നീതി നിറഞ്ഞവരായിരുന്ന യുയാഖീമിന്റെയും ഹന്നായുടെയും നേർച്ച പുത്രിയായി ഭൂജാതയായ മറിയം നന്നേ ചെറുപ്പത്തിൽ തന്നേ ദൈവാലയത്തിൽ നേർച്ചയായി അർപ്പിക്കപ്പെട്ടു. പുരോഹിത ശ്രേഷ്ഠരുടെ ശിക്ഷണത്തിൽ വളർന്ന ആ നിർമ്മല കന്യകയിൽ നിന്നും ദൈവ പുതനായ മിശിഹാ തമ്പുരാൻ ജഡധാരണം ചെയ്കയാൽ വി.സഭ അവളെ ദൈവ മാതാവ് എന്ന് വിളിച്ച് ബഹുമാനിക്കുന്നു.

മലങ്കര സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നു മേൽ കുർബാന നടത്തപ്പെടുന്നു. ഇന്നത്തെ വിശുദ്ധ കുർബാനക്കു അഭി.വന്ദൃ.ഡോ.തോമസ്സ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകി . വി. കുർബ്ബാനാനന്തരം പെരുന്നാൾ സപ്ലിമെന്റ് പ്രകാശനവും, പാച്ചോര്‍ നേർച്ച വിഭവസമാഹരണ ഉത്ഘാടനവവും നടത്തപ്പെട്ടു. 10 മണിക്ക് വലിയപള്ളി യിലും 11 ന് കൊച്ചുപള്ളിയിലു൦ 12 ന് കളത്തിൽ താഴെ കുരിശടിയിലു൦ പെരുന്നാൾ കൊടിയേറ്റ് നടത്തപ്പെട്ടു. വൈകിട്ട് 6.30 ന് ഗാനശ്രൂശുഷയും 7 ന് കൺവന്‍ഷന്‍ ഉത്ഘാടനവും 7.30ന് തിരുവചന ശ്രൂശുഷ റവ.ഫാ.ഗീവർഗീസ് കോശി നയിക്കപ്പെടുന്നു എന്ന് ഇടവക വികാരി ഫാ.തോമസ് ജോസഫ്, ട്രസ്റ്റി. റെജി ജോർജ്ജ്, സെക്രട്ടറി സജു ജോൺ, പെരുന്നാൾ കൺവീനർ ജെയിംസ് എം.വി എന്നിവർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു

0
തൃശൂർ : ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഇന്ന്...

കേളകം മലയമ്പാടിയിൽ ഓട്ടോ ടാക്സി മറിഞ്ഞ് ആറ് പേർക്ക് പരുക്കേറ്റു

0
കണ്ണൂർ: കേളകം മലയമ്പാടിയിൽ ഓട്ടോ ടാക്സി മറിഞ്ഞ് അപകടത്തിൽ ആറ് പേർക്ക്...

സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര...

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക്...

മൊഴികളിൽ വ്യക്തത വരുത്താനാണ് ഇ ഡി തന്നെ വിളിപ്പിച്ചതെന്ന് കെ രാധാകൃഷ്ണൻ

0
കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ്...