ചെങ്ങന്നൂർ : വെണ്മണി പിഎച്ച്സി കെട്ടിടത്തിന് മുകളിൽ മഴവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും അവരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവിടെ സന്ദർശിക്കുന്ന ആളുകൾ ഈ ദുർഗന്ധം സഹിച്ചു വേണം ഇവിടെ ഇരിക്കാൻ. പഞ്ചായത്ത് മെമ്പർ സുനിമോളുടെ വാർഡ് ആണിത്. പഞ്ചായത്ത് മെമ്പറുടെ തന്നെ വാർഡിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് വലിയ വിമർശനത്തിന് വഴിയൊരുക്കുന്നു. എംഎൽഎ സജിചെറിയാന്‍റെ കഴിഞ്ഞ തവണത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഈ കെട്ടിടം.
നിർമ്മാണത്തിലെ അപാകതയാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. ഇത് യഥാ സമയം വൃത്തിയാക്കാൻ പഞ്ചായത്തും തയാറാവുന്നില്ല പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ കുട്ടികൾ ഉൾപ്പെടെ എത്തുന്ന സ്ഥലത്താണ് ഈ ദുർഗതി. പഞ്ചായത്ത് അധികൃതരുടെ ഈ മൗനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.