വെണ്മണി പിഎച്ച്സി കെട്ടിടത്തിന് മുകളിൽ മഴവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വെണ്മണി പിഎച്ച്സി കെട്ടിടത്തിന് മുകളിൽ മഴവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും അവരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവിടെ സന്ദർശിക്കുന്ന ആളുകൾ ഈ ദുർഗന്ധം സഹിച്ചു വേണം ഇവിടെ ഇരിക്കാൻ. പഞ്ചായത്ത് മെമ്പർ സുനിമോളുടെ വാർഡ് ആണിത്. പഞ്ചായത്ത് മെമ്പറുടെ തന്നെ വാർഡിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് വലിയ വിമർശനത്തിന് വഴിയൊരുക്കുന്നു. എംഎൽഎ സജിചെറിയാന്‍റെ  കഴിഞ്ഞ തവണത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഈ കെട്ടിടം.

നിർമ്മാണത്തിലെ അപാകതയാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. ഇത് യഥാ സമയം വൃത്തിയാക്കാൻ പഞ്ചായത്തും തയാറാവുന്നില്ല പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ കുട്ടികൾ ഉൾപ്പെടെ എത്തുന്ന സ്ഥലത്താണ് ഈ ദുർഗതി. പഞ്ചായത്ത് അധികൃതരുടെ ഈ മൗനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...