വെൺമണി: ക്രൈസ്തവ സഭകളുടെ പ്രവർത്തനം മഹത്വകരമെന്ന് മിസോറാം ഗവർണർ അഡ്വ. പി. എസ് ശ്രീധരൻപിള്ള പറഞ്ഞു. ജൻമനാടായ വെൺമണിയിൽ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യ ക്രിസ്തുമസ്സ് കരോൾ സർവീസ് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൺമണി വൈ.എം.സി.ഏ പ്രസിഡണ്ട് അലക്സ് ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം ക്രിസ്തുമസ് സന്ദേശം നൽകി. ഹബീബുള്ള ഖാസിമി, വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലെജു കുമാർ, ജോയി പൂവനേത്ത്, സണ്ണി കുറ്റിക്കാട്ട്, ജോസ് ചീക്കൻ പാറ, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജന്മനാടിന്റെ ആദരവ് ഗവർണര്‍ക്ക് നല്‍കി.