യുവതിയുടെ മാല പൊട്ടിച്ച് കടന്ന വെണ്ണിക്കുളം സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം: യുവതിയെ ആക്രമിച്ച് മാല പറിച്ച് കടന്ന കേസിൽ പ്രതി അറസ്റ്റിൽ. തിരുവല്ല വെണ്ണിക്കുളം ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (29) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. ഹോം മെയ്ഡ് സാധനങ്ങൾ വിൽക്കുന്ന യുവതിയെ സാധനങ്ങൾ മുഴുവൻ വാങ്ങാമെന്ന് പ്രലോഭിച്ച് അടൂരിൽ നിന്നും ടിയാന്റെ സ്കൂട്ടറിൽ കയറ്റി മാന്തുക പുഞ്ചയുടെ ഭാഗത്ത് എത്തിച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും എതിർത്ത യുവതിയെ അടിച്ചു വീഴ്ത്തി കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.30 നാണ് സംഭവം. ഇരവിപേരൂർ ഉള്ള സ്വകാര്യ ബാങ്കിൽ ഇയാള്‍ മാല പണയം വെച്ച ശേഷം മുങ്ങുകയായിരുന്നു. പ

ത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് പന്തളം എസ് എച്ച് ഒ യുടെ നേതൃത്വത്തിൽപ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. നിരവധി സി.സി.ടി.വികൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം തിരുവനന്തപുരം പെരുമാതുറയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതി സാഹസികമായാണ് പന്തളം പോലീസ് പിടികൂടിയത്. പന്തളം എസ്.എച്ച്.ഓ സജീഷ് കുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ, നിസാർ മൊയ്തീൻ, വിഷ്ണു, ഷൈൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...