വെണ്ണിക്കുളം പോളിടെക്‌നിക് പ്രവേശനം 30 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോളിടെക്‌നിക് പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനായി താഴെ പറയുന്ന സമയ ക്രമമനുസരിച്ച് മഹാകവി വെണ്ണികുളം ഗോപാലകുറുപ്പ് മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക്കില്‍, അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, കൂടാതെ പിടിഎ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. നിലവിലെ അലോട്ട്‌മെന്റ് നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകളുമായി ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

ഒക്‌ടോബര്‍ 30 രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്. 31 രാവിലെ 9 മുതല്‍ വൈകിട്ട് നാലുവരെ സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്. നവംബര്‍ രണ്ട് രാവിലെ 8 മുതല്‍ വൈകിട്ട് നാലുവരെ മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. പ്രവേശനത്തിനായി എത്തുന്നവര്‍(വിദ്യാര്‍ഥി/രക്ഷിതാവ്) കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...